ഹൈദരാബാദ് സ്ഫോടനം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

189

ഹൈദരാബാദ്: 2005ലെ ഹൈദരാബാദ് ബോംബ് സ്ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. അബ്ദുള്‍ സഹീദ്, അബ്ദുള്‍ കലീം, ഷക്കീല്‍, സയിദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മാത് അലി, മഹമൂദ് ബറൂദവാല, ഷെയ്ഖ് അബ്ദുള്‍ കാജ, നഫീസ് ബിശ്വാസ്,ബിലൗദീന്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2005 ഒക്ടോബര്‍ 12ന് ഹൈദരാബാദ് ടാസ്ക് ഫോഴ്സ് ഓഫീസിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് ഭീകര സംഘടനയായ ഹര്‍കതുല്‍ ജിഹാദ്-ഇ-ഇസ്ലാമിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS