ഭാര്യ ഉറങ്ങുന്നതിനിടെ ഭർത്താവ് കഴുത്തറുത്ത് കൊന്നു – കൊലപാത കാരണം സംശയമാണെന്ന് സൂചന

49

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സില (20) ഉറങ്ങുന്നതിനിടെ കഴുത്തറുത്ത് കൊന്നത്. ആറു മാസം മുമ്ബാണ് ഇവര്‍ വിവാഹിത രായത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവാസിയായ യുവാവ് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നാട്ടില്‍ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. പ്രതിയ്ക്ക് മാനസിക അസ്വസ്ഥമുള്ളതായി അറിയുന്നു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. അടുത്ത ദിവസമാണ് ഇവര്‍ സ്വന്തം വീട്ടില്‍നിന്ന് ഭര്‍തൃ വീട്ടിലേക്ക് മടങ്ങി എത്തിയത്. ഏതാനും ദിവസങ്ങളായി ഷഹീര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും ബഹളം കേട്ട് അടുത്ത മുറിയില്‍ നിന്ന് മാതാപിതാക്കള്‍ എത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ അനുസരിച്ചില്ല. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കഴുത്തില്‍ നിന്നും ചോരവാര്‍ത്ത നിലയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന മുഹ്സിലയെ ഉടന്‍ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷഹീറിനെ ബന്ധുക്കള്‍ പിടികൂടി മുക്കം പൊലിസിനു കൈമാറി.

NO COMMENTS