ഹ്യൂമൻ റൈറ്സ് എക്സലൻസി അവാർഡ് ഉബൈസ് സൈനുലാബ്ദീന്

420

തിരുവനന്തപുരം : ഈ വർഷത്തെ ഹ്യൂമൻ റൈറ്സ് എക്സലൻസി അവാർഡ് (നാഷണൽ ഫോറം ഫോർ പീപ്പിൾസ്‌ റൈറ്സ് ) സ്വാതന്ത്ര മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബ്ദീന്, ലഭിക്കും. ജനുവരി 20 ന് തിരുവനന്തപുരം തൈക്കാട് പി ടബ്ബ്യൂ ഡി റസ്റ്റ്‌ ഹൌസിൽ നടക്കുന്ന എൻ എഫ് പി ആറിന്റെ 10 മത് സംസ്ഥാന സമ്മേളന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുന്നത് .

കഴിഞ്ഞ മൂന്നു ദശാബ്ദമായി രാജ്യത്ത് അഭയം പ്രാപിക്കുന്ന അഭയാർത്ഥികൾക്കും (Refugees) കുടിയേറ്റ ക്കാർക്കും(migrant) രാജ്യ നിവാസികൾ ആയിരിക്കെതന്നെ ആഭ്യന്തര കലാപങ്ങൾ മൂലം ആട്ടി യോടിക്കപ്പെട്ടവർ സുരക്ഷിത ജീവിതത്തിനു വേണ്ടി നിർബന്ധിതരാ കേണ്ടിവന്നവർ തുടങ്ങിയവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചതിനാണ് അവാർഡ്. കൂടാതെ പ്രാദേശിക ഔഷധ മേഖലയിലെ സമഗ്ര സംഭവനക്ക് പത്മശ്രീ കെ. ലക്ഷ്മിക്കുട്ടി അമ്മയെ പരിപാടിയുടെ ആദ്യ ദിനത്തിൽ ആദരിക്കുന്നു .

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി ദിവാകരൻ, പന്തളം സുധാകരൻ, വി കെ മധു, രാഖി രവികുമാർ, അഡ്വ എബി ജോർജ്, ചിറക്കൽ ബുഷ്‌റ എന്നിവർ സംസാരിക്കും.

രണ്ടാം ദിവസം ഡോ . ശശി തരൂർ എം പി , എം എം ഹസ്സൻ, ജോൺ ബ്രിട്ടാസ്, ജോൺ മുണ്ടക്കയം, വയലാർ ഗോപകുമാർ, അഡ്വ കെ പി ജയചന്ദ്രൻ, റിട്ട .ജെ . എൻ ലീലാമണി എന്നിവർ പരിപാടിയിൽ സംവദിക്കും.

NO COMMENTS