തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

201

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മോഷണശ്രമം ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിച്ച സേലം ആണ്ടിപ്പെട്ടി സ്വദേശി കാളിമുത്തു കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരിക്കുന്നു. സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും ഒരു മാസത്തിനകകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐയുള്‍പ്പെടെ മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരിന്നു. ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഫൈസല്‍, എഎസ്‌ഐമാരായ രമേശന്‍, രാമചന്ദ്രന്‍ എന്നിവരെയാണു ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള വയനാട് ജില്ലാ പോലീസ് മേധാവി കെ.
കാര്‍ത്തിക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.നാട്ടുകാര്‍ മര്‍ദിച്ച കാളിമുത്തുവിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാതിരുന്നതും അറസ്റ്റ് രേഖപ്പെടുത്താതിരുന്നതും നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു സസ്പെന്‍ഷന്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY