അരാധാനാലയങ്ങൾ കമ്മ്യൂണിറ്റി കിച്ചണുകളാക്കുകയെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഉബൈസ് സൈനുലാബിദീൻ.

752

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ മുറ്റങ്ങൾ കമ്മ്യൂണിറ്റി കിച്ചണുകളാകുകയെന്ന് മനുഷ്യാവകാശരംഗത്ത് മൂന്ന് ദശാബ്ദമായി പ്രവർത്തിക്കുന്ന ഡോക്ടർ ഉബൈസ് സൈനുലാബിദീൻ അഭിപ്രായപ്പെടുന്നു

കൊറോണ വൈറസ് എന്ന കോവിഡ് 19 മനുഷ്യന്റെ ജീവിതത്തെ വല്ലാതെ വഴിമുട്ടിച്ചിരിക്കുകയാണ് . മുഴുവൻ സംസ്ഥാനങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ വൈറസിനെ പ്രതിരോധിക്കുവാൻ കേരള ഗവൺമെന്റ് ഒരുപാട് കാര്യങ്ങൾ നമുക്ക് വേണ്ടി ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. ഒരുലക്ഷത്തിലധികം ആരാധനാലയങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പ്രത്യേകിച്ച് നമ്മുടെ ആരാധനാലയങ്ങൾ ഈ സമയത്ത് സർക്കാറിനെ സഹായിക്കുവാൻ വേണ്ടി മുന്നോട്ട് വരേണ്ടത് അത്യന്താപേക്ഷികമാണ്. നമ്മുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ നിർത്തി വച്ചിരിക്കുന്ന സമയമാണ്.

നമ്മളെ സംരക്ഷിക്കുന്നവരെ സംരക്ഷിക്കേണ്ടതും, സംരക്ഷിക്കപ്പെടേണ്ടവരെ നമ്മൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇപ്പോൾ നമ്മുടെ ഉത്തരവാദിത്വമാണ് . ഈ നാടിന്റെ പട്ടിണി മാറ്റുന്നതിന് വേണ്ടി പണിയെടുക്കുന്ന ആരോഗ്യ സംരക്ഷകർ നിയമപാലകർ തുടങ്ങിയവരെ സംരക്ഷിക്കേണ്ടത് ഇപ്പോൾ ഈ കൊറോണ കാലത്തു നമ്മളിൽ നിക്ഷിപ്തമാണ്.ആരോഗ്യ സംരക്ഷകർ നിയമപാലകർ തുടങ്ങിയ ആരോഗ്യ സംരക്ഷകർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് ഹൃദയബന്ധങ്ങൾ കോർത്തിണക്കുന്നതിലുപരി ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അയൽവാസികൾക്കും ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ആരാധനാലയങ്ങളുടെ മുറ്റങ്ങൾ കമ്മ്യൂണിറ്റി കിച്ചണുകളായാൽ ഉപകാരപ്പെടുമെന്നും മുഴുവൻ മാലോകർക്ക് അനുഗ്രഹീത കേന്ദ്രമായി മാറുമെന്നും ആരാധനാലയങ്ങളുടെ നേതൃത്വങ്ങളോടും സർക്കാരിനോടും എന്റെ വിനീതമായ അഭ്യർത്ഥനയാണെന്നും സൈനുലാബിദീൻ പറയുന്നു.

തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ നമ്മളിൽ പെട്ടവനല്ലെന്ന് പഠിപ്പി ച്ച പ്രവാചക ചര്യ മുറുകെ പിടിക്കുന്ന മുസ്ലീം സഹോദരങ്ങളും തന്നെപ്പോലെ തന്റെ അയൽവാസികളെയും സ്നേ ഹിക്കണമെന്ന് പഠിപ്പിച്ച മഹാനായ യേശുവിന്റെ വിശ്വാസപ്രമാണങ്ങളെ ഉൾക്കൊള്ളുന്ന ക്രൈസ്തവ സഹോദര ങ്ങളും, മാനവ സേവ മാധവ സേവ – മാനവനെ സ്നേഹിക്കുന്നതാണ് മാതാവിനെ സ്നേഹിക്കുന്നത് അല്ലെങ്കിൽ ദൈവത്തെ സേവിക്കുന്നത് എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഹൈന്ദവ സഹോദരങ്ങളുൾപ്പടെ യുള്ളവരും ഒരുമിച്ചു ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ.

ഒരു പാൻഡെമിക് അങ്ങനെയുള്ള ഒരു അവസ്ഥയിൽ ഗവൺമെന്റ്റ് ചെയ്യാൻ കഴിയുന്നതിൽ പരിമിതികളുണ്ട് സമസ്തമേഖലകളിലും പരിമിതിയുണ്ട് ഗവൺമെന്റ് എന്ന് പറയുന്നത് നാം ഉൾപ്പെടുന്ന മനുഷ്യരാണ്. ഗവൺ മെൻറിൻറെ മറ്റൊരു ഒരു വ്യാഖ്യാനമാണ്( Guardians of The പീപ്പിൾ) ജനങ്ങളുടെ രക്ഷാധികാരികൾ അല്ലെങ്കിൽ രക്ഷാധികാരി സാധാരണ ഗതിയിൽ നമ്മുടെ ജനങ്ങൾ

കേരളീയർ രാജ്യത്ത് വഹിക്കേണ്ട പ്രധാന ദൗത്യത്തെക്കുറിച്ചും ജാതിയും മതവും നോക്കാതെ ദരിദ്രരെ സേവിക്കേ ണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്നും ജനങ്ങൾ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിതെന്നും ആഗോള സൂചികകളായ വിശപ്പ്, ശിശുമരണനിരക്ക് എന്നിവയേക്കാൾ താഴെയാണ് നമ്മളിപ്പോളുള്ളതെന്നും ഇപ്പോഴാണ് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ഇദ്ദേഹം പറയുന്നു .

മനുഷ്യാവകാശ രംഗത്ത് മൂന്ന് ദശാബ്ദമായി പ്രവർത്തിക്കുയും ഐക്യരാഷ്ട്രസഭയുടെ എമർജൻസി എക്സ്പോർട്ട് എന്ന നിലയിലും ഒരു പരിജ്ഞാനം കൊണ്ടാണ് നിങ്ങളോട് ഇത് അഭ്യർത്ഥിക്കുന്നത്. ഇത് ആരാധനാലയങ്ങളുടെ നേതൃത്വങ്ങളേടുള്ള എന്റെ വിനീതമായ അഭ്യർത്ഥനയാണ് നിങ്ങൾ തീർച്ചയായും ഇത് അത്യന്താപേക്ഷിതമായി ആലോചനകൾ നടത്തുകയും നമ്മുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങൾ മുഴുവനും മാലോകർക്ക് അനുഗ്രഹീത കേന്ദ്രമായി മാറുവാൻ പ്രപഞ്ച സൃഷ്ടിതാവും രക്ഷിതാവുമായ നാഥൻ നമ്മെ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ട സഹോദരൻ ഡോക്ടർ.ഉബൈദ് സൈനുദ്ദീൻ –

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗ നിർദേശങ്ങൾക്കും ബന്ധപ്പെടുക – ഡോ.ഉബൈസ് സൈനുലാബ്ദീൻ – 9744244333, പീറ്റർ ബേബി :9447142232, സ്വാമി അശ്വതി തിരുനാൾ – 9847331178 , അർഷാദ് നിഹാൽ : 9717875470,ജുനൈദ് അലി – 8287337031,മിനി മോഹൻ – 9895314501,ഇമാം ഷംസുദ്ധീൻ ക്വാസിമി 93872 51779, ഫാദർ ജോൺ വരികൾ – 8848508139

NO COMMENTS