യാത്രാ പാസിനായി വന്‍ തിരക്ക് – അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്ന് ഡി ജി പി

30

തിരുവനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്.അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്ര ക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാകില്ലെന്നും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് 40,000ത്തിലധികം പേരാണ് പാസിനായി അപേക്ഷിച്ചത്. ഇന്നലെ രാത്രി എഴു മണി യോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസ് വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്.

അപേക്ഷകര്‍ കൂട്ടത്തോടെ എത്തിയതോടെ സൈറ്റ് പലപ്പോഴും തകരാറിലായി. പതിനഞ്ച് മണിക്കൂറിനുളളില്‍ തെണ്ണൂറ്റിഅയ്യായിരം അപേക്ഷകളാണ് എത്തിയത്. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്ന് പൊലീസ് പറയുന്നു. ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും.

അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്. വെബ്‌സൈറ്റില്‍ ‘Pass’ എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്ബര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കും

NO COMMENTS