അയൽവാസിയുടെ പരസ്യമദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ വീടുകയറി ആക്രമിച്ച നാലു പേർ പിടിയിൽ

13

തിരുവനന്തപുരം :അയൽവാസിയുടെ പരസ്യമദ്യപാനം ചോദ്യം ചെയ്ത ധനുവച്ചപുരം സ്വദേശി സുരേഷിന്റെ വീടുകയറി ആക്രമണം നടത്തിയ നാലു പേർ പിടിയിൽ.

മഞ്ചവിളാകം സ്വദേശികളായ ഗോഡ്‍വിൻ, സാവിൻ, അജിത്, അനൂപ് എന്നിവരാണ് പിടിയിലായത്.

അയൽവാസിയുടെ പരസ്യമദ്യപാനം ചോദ്യം ചെയ്ത സുരേഷിനെയാണ് വീടുകയറി സംഘം ആക്രമണം നടത്തിയത്. ഇതിന് നേതൃത്വം നൽകിയ അയൽവാസിയായ സാമിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

സാം വിളിച്ചുവരുത്തിയ ഇരുപതംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളുടെ മുന്നിലി ട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുരേഷ്, ഭാര്യ ഷീജ, സഹോദരൻ അൻീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.

സുരേഷിന്റെ വീട് ആക്രമിച്ചതിനു പിന്നാലെ മൂന്നു ദിവസങ്ങൾക്കു ശേഷം സുരേഷിന്റെ സഹോദരൻ ബിജുവിൻറെ വീടും സംഘം ആക്രമിച്ചു.ഇതിൽ ബിജുവിന്റെ സഹോദരി പാറശാല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റിരുന്നു.

ഷാഡോ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ വച്ചാണ് പ്രതികളെ പാറശാല പൊലീസ് പിടികൂടിയത്.

NO COMMENTS