ഗുര്‍മിതിന്റെ ദത്തു മകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

220

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി രക്ഷപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഗുര്‍മീത് കയ്യില്‍ സൂക്ഷിച്ചിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്നല്‍ ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗുര്‍മീത് അറസ്റ്റിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. 2009-ലാണ് ഫത്തേബാദ് സ്വദേശിനി പ്രിയങ്ക തനാജെയെ ഗുര്‍മീത് മൂന്നാമത്തെ മകളായി ദത്തെടുത്തത്. ജാട്ടു എന്‍ജിനീയര്‍, വാരിയര്‍ ലയണ്‍ ഹാര്‍ട്ട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ടഹ്ത് ഹണിപ്രീത് ആണ്. നവമാധ്യമങ്ങളില്‍ ‘പപ്പാസ് ഏഞ്ചല്‍’ എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്.