പടിഞ്ഞാറെക്കരയില്‍ ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമായി

0
27

കാസറഗോഡ് : പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ നിര്‍മിച്ച പുതിയ ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പടിഞ്ഞാറെക്കര നിവാസികളുടെ ചിരകാലാഭിലാഷമായ നായര്‍ തോട് പാലത്തിന് കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യക്ഷയായി. ക്ഷേമകാര്യ ചെയര്‍മാന്‍ എം.മുബീബ്‌റഹ്മാന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ അനിത സുനന്ദ്, പ്രീത പുളിക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ നിഷ കറുകയില്‍, എം.പി. ഷറഫുദ്ധീന്‍, സി.ഒ. ശ്രീനിവാസന്‍, കെ.വി.എം.ഹനീഫ, ഡോ.ജസീന എന്നിവര്‍ സംബന്ധിച്ചു.