അണ്ടര്‍ 18 ഏഷ്യന്‍ ഹോക്കി കിരീടം ഇന്ത്യയ്ക്ക്

231

ധാക്ക • അവസാന മിനിറ്റിലെ ഗോളില്‍ 5-4നു ബംഗ്ലദേശിനെ ഫൈനലില്‍ മറികടന്ന ഇന്ത്യ, അണ്ടര്‍ 18 ഏഷ്യ കപ്പ് ഹോക്കി ചാംപ്യന്‍മാരായി. പാക്കിസ്ഥാനെ 3-1നു കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഇന്ത്യ-ബംഗ്ലദേശ് ടീമുകള്‍ തമ്മില്‍ നടന്ന ഉദ്ഘാടന മല്‍സരത്തിന്റെ ആവര്‍ത്തനമായിരുന്ന ഫൈനല്‍ ഉടനീളം സംഭവ ബഹുലമായിരുന്നു. ഒന്‍പതു ഗോളുകള്‍ കാണികള്‍ക്കു ശരിക്കും വിരുന്നായി. പകുതിസമയത്തു ബംഗ്ലദേശ് 2-1നു മുന്നിലായിരുന്നു.