വേള്‍ഡ് ഹോക്കി ലീഗ് : പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

272

ലണ്ടന്‍• വേള്‍ഡ് ഹോക്കി ലീഗ് സെമി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ 7-1 ന് തകര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, തല്‍വീന്ദര്‍ സിംഗ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. പ്രദീപ്‌ മോര്‍ ഒരു ഗോളും നേടി. പാകിസ്ഥാന് വേണ്ടി ഉമര്‍ ഭുട്ടയാണ് ഒരു ഗോള്‍ മടക്കിയത്.
ഈ മത്സരത്തോടെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. പൂജ്യം പോയിന്റോടെ ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

NO COMMENTS