ലോക ജൂനിയര്‍ ഹോക്കി : ഇന്ത്യ ക്വാര്‍ട്ടറില്‍

227

ലക്നൗ • ലോക ജൂനിയര്‍ പുരുഷ ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍. ദക്ഷിണാഫ്രിക്കയെ 2-1ന് തകര്‍ത്ത ആതിഥേയരായ ഇന്ത്യ, ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. ക്യാപ്റ്റന്‍ ഹര്‍ജീത് സിങ് (11), മന്‍ദീപ് സിങ് (28) എന്നിവര്‍ ഇന്ത്യയ്ക്കായി ഗോളുകള്‍ നേടി. ദക്ഷിണാഫ്രിക്കയുടെ ആശ്വാസഗോള്‍ കൈല്‍ ലിയോണ്‍ (28) സ്വന്തമാക്കി. ശക്തരായ സ്പെയിനാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യമത്സരത്തില്‍ കാനഡയെ 4-0നും രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 5-3നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മൂന്നാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയേയും കീഴടക്കിയതോടെ അജയ്യരെന്ന പരിവേഷവുമായാണ് ക്വാര്‍ട്ടറിലേക്കുള്ള ടീം ഇന്ത്യയുടെ മുന്നേറ്റം. സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ കിരീടം സ്വപ്നം കാണുന്ന ഇന്ത്യയ്ക്ക് 2001ന് ശേഷം കിരീടം വീണ്ടെടുക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലായിരുന്നു ഇന്ത്യയുടെ അവസാന കിരീടനേട്ടം.

NO COMMENTS

LEAVE A REPLY