ഹിറ്റായി കോർപറേഷന്റെ ജനകീയ ഹോട്ടൽ

191

തിരുവനന്തപുരം : മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുന്ന തിരുവനന്തപുരം നഗരസഭയുടെ  ജനകീയ ഹോട്ടൽ ശ്രദ്ദേയമാകുന്നു.ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എസ്.എം.വി സ്കൂളിന് എതിർവശമായി നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിങിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ജനകീയ ഹോട്ടൽ ആരംഭിച്ചത്.തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ ജനകീയ ഹോട്ടൽ ആണിത്.നഗരസഭയും കുടുംബശ്രീയും ചേർന്നാണ് ഇത് നടത്തുന്നത്.ജനകീയ ഹോട്ടൽ വഴി ഉച്ചഭക്ഷണമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

ചോറ്,സാമ്പാർ,കൂട്ടുകറി,തോരൻ,അച്ചാറ് ഉൾപ്പെടുന്ന ഉച്ചയൂണ് ഇരുപത് രൂപയ്ക്ക് ലഭിക്കും.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ 25 രൂപയ്ക്ക് ഊണ് വീടുകളിൽ എത്തിച്ചു നൽകുന്നു.നഗരസഭയുടെ വോളന്റിയർമാരുടെ സഹായത്തോടെയാണ് വീടുകളിൽ ഭക്ഷണം എത്തിക്കുന്നത്.കുര്യാത്തി വാർഡ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.ഹോം ഡെലിവറി ആവശ്യമുള്ളവർ തലേ ദിവസം രാത്രി 8ന്  മുൻപായി ഓർഡർ ബുക്ക് ചെയ്യണം.

രാവിലെ ഒൻപത് മണിയ്ക്ക് ബുക്കിംഗ് ആരംഭിക്കും.ഭക്ഷണം ഓർഡർ ചെയ്യുന്നതിന് 7034001843 , 7012285498 , 6235740810 , 9061917457 , 7012827903 , 8129016079 , 8921663462 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വാട്സ്ആപ്പിലൂ ടെയും ഓർഡർ നൽകാവുന്നതാണ്.നിലവിൽ ഉച്ചഭക്ഷണമാണ് നല്കുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും കുറഞ്ഞ നിരക്കിൽ തന്നെ ജനകീയ ഹോട്ടൽ വഴി വിതരണം ചെയ്യാൻ ലക്‌ഷ്യം വയ്ക്കുന്നു.

നഗരസഭയിൽ 100 വാർഡുകളാണുള്ളത്.10 വാർഡുകൾക്കായി ഒരു ജനകീയ ഹോട്ടൽ എന്ന നിലയിൽ പദ്ധതി വ്യാപിപ്പിക്കാൻ ലക്‌ഷ്യം വയ്ക്കുന്നുണ്ട്.ഇതുവഴി സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഭക്ഷണം ലഭ്യമാവുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കുകയാണ് ലക്‌ഷ്യം.
[9:19 PM, 4/9/2020] Shajahan: സൗജന്യ ഭ

NO COMMENTS