വിദ്യാഭ്യാസ ബന്ദ് അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

201

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥി സംഘടനകളുടെ ഇടയ്ക്കിടെയുള്ള വിദ്യാഭ്യാസ ബന്ദ് അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിദ്യാർഥി സംഘടനകൾ തുടർച്ചയായി പഠിപ്പ് മുടക്ക് നടത്തുന്നതിനെതിരെ ഒരുകൂട്ടം സിബിഎസ്ഇ സ്കൂളുകളും ചില കോളജുകളും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഉത്തരവ്.
വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഈ വർഷം മാത്രം 12 വിദ്യാഭ്യാസ ബന്ദുകൾ നടത്തി അധ്യായനം തടസപ്പെടുത്തിയെന്നാണ് ഹർജിയിൽ ഉള്ളത്.