ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് രണ്ട് സത്യവാങ്മൂലം നല്‍കിയത് നിരുത്തരവാദപരമെന്ന് ഹൈക്കോടതി

212

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് രണ്ട് സത്യവാങ്മൂലം നല്‍കിയത് നിരുത്തരവാദപരമെന്ന് ഹൈക്കോടതി.
രണ്ടു സത്യവാങ്മൂലങ്ങല്‍ നല്‍കിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കോടതി ചോദിച്ചു. രണ്ടു സത്യവാങ്മൂലം നല്‍കിയത് നിരുത്തരവാദപരമെന്നും ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം റദ്ദാക്കണമെന്ന കെ.എം. മാണിയുടെ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെയും ഡിജിപിയുടെയും നിര്‍ദേശ പ്രകാരം രണ്ടു പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. ഡിജിപി നിര്‍ദേശിച്ചതുകൊണ്ടാണ് രണ്ടാമതൊരു പത്രിക നല്‍കിയതെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനകാര്യങ്ങള്‍ വ്യക്തമാക്കി വിശദമായൊരു പത്രിക സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നര്‍ദേശം നല്‍കി. ഹര്‍ജി വീണ്ടും ഈ മാസം 27ന് പരിഗണിക്കും.

NO COMMENTS

LEAVE A REPLY