വോട്ടെണ്ണലിന് കനത്ത സുരക്ഷ

109

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കനത്ത സുരക്ഷ. വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർണമായും പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സ്ഥാനാർഥികളേയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും മാധ്യമ പ്രവർത്തകരേയും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുഖ്യ കവാടത്തിലൂടെ കടത്തിവിടൂ.

മുഖ്യ കവാടത്തിലും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും പൊലീസ് പരിശോധനയ്ക്കു ശേഷമാകും ഉദ്യോഗസ്ഥരേയും കൗണ്ടിങ് ഏജന്റുമാരെയും കൗണ്ടിങ് ഹാളിൽ പ്രവേശിപ്പിക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോണുകൾ അനുവദിക്കില്ല.

NO COMMENTS