സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത – ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

133

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും നേരിയ മഴ കിട്ടും. എന്നാല്‍, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത യുണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇത്തരം മിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടാക്കും. അതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതലുകളെടുക്കണം. മിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കരുത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗവേദികളില്‍ മിന്നലുള്ള സമയത്ത് പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരി ക്കുകയും ചെയ്യണം.

NO COMMENTS