കനത്ത പോളിങ് – തിരുവനന്തപുരം ജില്ലയിൽ 61.53 ശതമാനം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി – ആറു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം: കളക്ടർ വാസുകി

151

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കനത്ത പോളിങ്. നാല് മണി വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 61.53 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 61.18 ശതമാനവും ആറ്റിങ്ങൽ മണ്ഡലത്തിൽ 61.89 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വൈകിട്ട് ആറിനാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.അരുവിക്കര മണ്ഡലമാണ് രണ്ടാം സ്ഥാനത്ത്. 64.26 ശതമാനം വോട്ടർമാർ ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ജില്ലയിൽ വോട്ടെടുപ്പ് വൈകിട്ട് ആറു മണിക്ക് അവസാനിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. കെ. വാസുകി അറിയിച്ചു. വൈകിട്ട് ആറു മണിക്കു മുൻപ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ആറു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകും. ടോക്കൺ നൽകുന്ന അവസാന വോട്ടറുടേയും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വോട്ടെടുപ്പ് അവസാനിപ്പിക്കൂ എന്നും കളക്ടർ അറിയിച്ചു.

NO COMMENTS