പുകവലി പുരുഷവന്ധ്യതയ്ക്കു കാരണമോ?

227

പുകവലിക്കുന്ന പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്, പുകവലി നിങ്ങളിൽ വന്ധ്യത ഉണ്ടാക്കിയേക്കാം. പുകവലി, ബീജത്തിന്റെ ഡിഎൻഎയെ തകരാറിലാക്കുകയും പ്രത്യുൽപാദനത്തെ ബാധിക്കുകയും ചെയ്യുമെന്നു പഠനം. പുകവലിക്കുന്നവരും വലിക്കാത്തവരുമായ 20 പുരുഷന്മാരെ വീതം പഠനത്തിനായി തിരഞ്ഞെടുത്തു. ഇവരുടെ ബീജത്തിലെ 422 പ്രോട്ടീനുകളെ നിരീക്ഷിച്ചു. പുകവലിക്കാരിൽ ഒരു പ്രോട്ടീന്റെ അഭാവം ഉണ്ടായിരുന്നു. ഈ പ്രോട്ടീനുകളെ അപഗ്രഥിച്ചതിൽനിന്ന് സിഗററ്റുവലി പുരുഷൻമാരിലെ പ്രത്യുൽപാദനവ്യവസ്ഥയെ ബാധിക്കുന്നതായി കണ്ടു.

പുകവലി പുരുഷൻമാരുടെ പ്രത്യുൽപാദനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നു തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഈ പഠനത്തിനു നേതൃത്വം നൽകിയ ഡോ. റിക്കാർഡോ പിമെന്റ ബെർടോല്ല പറഞ്ഞു. പുകവലിക്കുന്നവരുടെ ശുക്ലത്തിനു രൂപാന്തരം സംഭവിച്ചിരുന്നു. ഇതിന് ഇൻഫ്ലമേറ്ററി സ്വഭാവം (ആരോഗ്യകരമായ ഗർഭധാരണം സാധ്യമാക്കുന്ന ബീജസംയോഗം നടത്താനുള്ള ബീജത്തിന്റെ കഴിവു കുറയുന്ന അവസ്ഥ) ഉണ്ടായിരുന്നു. ഡിഎൻഎ ഫ്രാഗ്മെന്റേഷൻ കൂടുതലായിരുന്നു.

മാറ്റം സംഭവിച്ച ഡിഎൻഎ കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഈ പഠനം മുന്നറിയിപ്പു നൽകുന്നു. ബിജെയു ഇന്റർനാഷണൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
courtesy : manorama online

NO COMMENTS

LEAVE A REPLY