അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ഡി.എം.ഒക്കും കഠിന തടവും 52 ലക്ഷം പിഴയും

153

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അഴിമതിക്കേസില്‍ കോടതി തടവുശിക്ഷ വിധിച്ചു. ഡോ.വി കെ രാജന്‍, ഡോ. കെ ഷൈലജ എന്നിവര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവും 52 ലക്ഷം രൂപ പിഴയും വിധിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടിനാണ് നടപടി.
2001 മുതല്‍ 2004 വരെയുള്ള കാലത്ത് മഞ്ഞപ്പിത്ത പ്രതിരോധ വാക്സിന്‍ (ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍) വാങ്ങിയതില്‍ ഒരു കോടിയില്‍പരം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി.കെ രാജന്‍, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കെ. ഷൈലജ എന്നിവര്‍ ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതിയാക്കി വിജിലന്‍സ് എസ്.പി ആര്‍. സുകേശനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് ഉദ്ദ്യോഗസ്ഥര്‍ക്കും അഴിമതി നിരോധന നിയമ പ്രകാരമാണ് ശിക്ഷ അഞ്ച് വര്‍ഷം കഠിന തടവും 52 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY