കോവിഡിൻറെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണ്‍ കണ്ടെത്തിയ സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത നിർദ്ദേശവുമായി ആ​രോ​ഗ്യ​വ​കു​പ്പ്

13

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡി​ൻറെ പു​തി​യ വ​ക​ഭേ​ദ​മാ​യ ‘ഒ​മൈ​ക്രോ​ണ്‍’ (B.1.1.529) ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ ജാ​ഗ്ര​ത നി​ര്‍​ദേ​ശം. ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​രെ കൂ​ടു​ത​ല്‍ നി​രീ​ക്ഷി​ക്കും.

ഇ​വ​ര്‍ സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വീ​ണ്ടും ആ​ര്‍.​ടി.​പി.​സി.​ആ​റി​ന്​ വി​ധേ​യ​മാ​ക​ണം.

ക​ര്‍ശ​ന​മാ​യി ഏ​ഴ്​ ദി​വ​സം ക്വാ​റ​ന്‍​റീ​നി​ലു​മാ​യി​രി​ക്ക​ണം. അ​തി​നു​ശേ​ഷം ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. മാ​ത്ര​മ​ല്ല ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​രി​ല്‍ സം​ശ​യ​മു​ള്ള സാ​മ്ബി​ളു​ക​ള്‍ ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​​െന്‍റ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കും. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​െന്‍റ മാ​ര്‍ഗ​നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.

എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ പ്ര​കാ​രം ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും 72 മ​ണി​ക്കൂ​റി​ന​കം ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി എ​യ​ര്‍സു​വി​ധ പോ​ര്‍ട്ട​ലി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വീ​ണ ജോ​ര്‍​ജ്​ പ​റ​ഞ്ഞു.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​ര്‍ എ​ത്ര​യും വേ​ഗം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പ് അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS