കപ്പ ധൈര്യമായി കഴിച്ചോളൂ…

230

കപ്പ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണമേറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ.

പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുൾപ്പെടുത്താം. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ഒരു അനുഗ്രഹമാണ്. പൊണ്ണത്തടിയേക്കാൾ പേടിക്കേണ്ട അവസ്ഥയാണ് ശരീരഭാരം ആവശ്യത്തിനില്ലാത്തത്. അതുകൊണ്ട് ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവർക്ക് ഇനിമുതൽ കപ്പ കഴിച്ചു തുടങ്ങാം.

കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയി‌ട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കും. കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. രക്ത്ക്കുറവു പരിഹരിച്ച് അനീമിയ തടയാൻ കപ്പയെ കൂട്ടു പിടിക്കാം.

രണ്ട് കപ്പ വിഭവങ്ങൾ പരിചയപ്പെടാം

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും. ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്.

കപ്പയുടെ മറ്റൊരു സവിശേഷത അതിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ദഹനയോഗ്യമായ നാരുകളാണ്. ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകൾ സഹായിക്കും.

നല്ല ആരോഗ്യത്തിനു പ്രോട്ടീൻ അത്യാവശ്യമാണ്. ഇറച്ചിയിലും മീനിലും പാലുൽപന്നങ്ങളിലും ഇവ ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും സസ്യഹാരികൾക്ക് ഇവ അപ്രാപ്യമാണ്. അതിനാൽ പ്രോട്ടീന്റെ കുറവു പരിഹരിക്കാൻ സസ്യാഹാരികൾ ദിവസേന കപ്പ കഴിച്ചാൽ മതി. മസിലുകളുടെ വളർച്ചക്കും മറ്റും കപ്പയിൽ ഉയർന്ന തോതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായിക്കും.

കപ്പയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ, കാൽസ്യം അയൺ എന്നിവ എല്ലുകളെ സംരക്ഷിക്കുന്നു. പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവയെ ചെറുക്കാനും കപ്പയ്ക്കു കഴിയും.

കാൻസറിനെ പ്രതിരോധിക്കാൻ മരച്ചീനി

തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനം സുഗമമാക്കാനും കോശങ്ങളെ ശക്തിപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ഉയർന്ന അളവിൽ ഊർജം പകർന്ന് ഉൻമേഷം വർദ്ധിപ്പിക്കും.

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമാണ് കപ്പ. എന്നാൽ വണ്ണം കുറയ്ക്കാനാണ് നിങ്ങൾക്ക് ആഗ്രഹമെങ്കിൽ കപ്പയെ കൂട്ടു പിടിക്കരുത്. കാരണം പെട്ടെന്ന് ഭാരം കൂടും. വണ്ണം ഒരു പ്രശ്നമാകുന്നില്ലെങ്കിൽ ഇനി മുതല്‍ വിവിധ രുചികളിൽ കപ്പ ആസ്വദിച്ചു കഴിച്ചു തുടങ്ങാം.