കാസർകോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു.

118

വെള്ളിയാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിദേശത്ത് നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ട് യാത്രക്കാരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും സ്വർണവും പണവും കവർന്ന ശേഷം ഉപേക്ഷിച്ചു. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയതായിരുന്നു കാസർഗോഡ് സ്വദേശികൾ.

വിമാനത്താവളത്തിന് പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകവെ വാഹനത്തിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി രണ്ടുപേരെയും ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ച് ദേഹ പരിശോധന നടത്തി സ്വർണാ ഭരണങ്ങളും കയ്യിലുണ്ടായിരുന്ന പണവും കവർന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു.

സ്വർണം ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു എന്ന നിഗമനത്തിലാണ് വസ്ത്രങ്ങൾ അഴിച്ചു പരിശോധന നടത്തിയത് എന്നാൽ ഇവർ പറഞ്ഞതോടെയാണ് അദ്ദേഹത്തെ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം ഇവരെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തട്ടിക്കൊണ്ടുപോകൽ ആണ് .വിദേശത്ത് നിന്നുമെത്തുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരുകയാണ് സംഘം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു

തട്ടിക്കൊണ്ടുപോകൽ ഇന്നിൽ വൻ സ്വർണ്ണ കള്ളക്കടത്ത് മാഫിയ സംഘമാണെന്ന് സൂചന കാസർഗോഡ് പ്രതീക്ഷ കളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നതായാണ് വിവരം.

NO COMMENTS