ആ​ന​യ്ക്ക​ടി​യി​ല്‍​പ്പെ​ട്ട പാ​പ്പാ​ന് ദാ​രു​ണ അ​ന്ത്യം.

219

കോ​ട്ട​യം: അ​ടി​തെ​റ്റി വീ​ണ് ആ​ന​യ്ക്ക​ടി​യി​ല്‍​പ്പെ​ട്ട പാ​പ്പാ​ന് ദാ​രു​ണ അ​ന്ത്യം. ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ത്തു​റ പ​ത്തേ​ട​ത്ത് അ​രു​ണ്‍ (40) ആ​ണു മ​രി​ച്ച​ത്.കോ​ട്ട​യം ഭാ​ര​ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭാ​ര​ത് വി​ശ്വ​നാ​ഥ​ന്‍ എ​ന്ന ആ​ന​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ടാ​ണ് ഒ​ന്നാം പാ​പ്പാ​നാ​യ അ​രു​ണ്‍ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​കോ​ട്ട​യം കാ​രാ​പ്പു​ഴ​യി​ലെ പു​ര​യി​ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ന​യോ​ടു കി​ട​ക്കാ​ന്‍ പ​റ​ഞ്ഞ​തും പാ​പ്പാ​ന്‍ നി​ല്‍​ക്കു​ന്ന വ​ശ​ത്തേ​ക്ക് ആ​ന കി​ട​ന്നു. മ​റു​വ​ശ​ത്തേ​ക്കു കി​ട​ക്കാ​ന്‍ ആ​ന​യോ​ട് പ​റ​യു​ന്ന​തി​നി​ടെ അ​രു​ണ്‍ ആ​ന​യ്ക്ക​ടി​യി​ലേ​ക്കു തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

NO COMMENTS