ലോക് ഡൗണിലും മയക്കു മരുന്ന് കടത്തുന്നതായി ആരോപണം.

72

ഉപ്പള: ലോക് ഡൗൺ മറയാക്കി വിവിധ ചരക്ക് വാഹനങ്ങളിലും,ആംബുലൻസുകളിലും മയക്കു മരുന്നും മറ്റു നിരോധിത പുകയില ഉൽപ്പന്നങ്ങ ളും, മദ്യവും കടത്തുന്നതായി ആരോപണം.

മംഗലാപുരത്തേക്ക് രോഗികളുമായി പോകുന്ന ചില ആംബുലൻസുകൾ തിരിച്ചുവരുമ്പോൾ ചീറി പായുന്നത് ജനങ്ങളിൽ സംശയം ഉളവാക്കുന്നു. മംഗലാപുരത്തുനിന്നും തിരിച്ചുപോകുന്ന ആംബുലൻസുകളേ അതിർത്തി ചെക്ക് പോസ്റ്റുകളിലും ആർടിഒ ചെക്ക് പോസ്റ്റുകളിലും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നാട്ടുകാർ പറയുന്നു.

ലോക് ഡൗൺ സമയത്തും ചരക്ക് ലോറികളിൽ മയക്കു മരുന്ന് കടത്തുന്നതായും, ചില പ്രത്യേക സ്ഥലങ്ങളിൽ ചില ആളുകളെ ഫോൺചെയ്തു വിളിച്ചു വരുത്തി കൈമാറുന്ന തും പലരും കണ്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. പൊലീസിനെയും എക്സൈസ്ന്റെയും ഭാഗത്തു നിന്ന് കൃത്യമായ പരിശോധന ഉണ്ടായാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നാട്ടുകാർക്ക് അഭിപ്രായമുണ്ട്.

മംഗലാപുരത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിലെ ആംബുലൻസ്, ദിവസേന രണ്ടിലധികം തവണ കാസർകോട് ഭാഗത്തേക്ക് വരികയായും പെട്ടെന്ന് തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന ത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആൾ കടത്തിനും ഇപ്പോൾ ആംബുലൻസ് ഉപയോഗിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശനമായ നടപടി വേണമെന്നും ആവശ്യമായി രുന്നു.

NO COMMENTS