അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനവുമായി അന്നാ ഹസാരെ

180

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനവുമായി അന്നാ ഹസാരെ. ആം ആദ് മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി സംഭാവന നല്‍കിയവരുടെ പേരുകള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ നിക്കിയെതിനെതിരെയാണ് വിമര്‍ശനം. മറ്റ് പാര്‍ട്ടികളും ആം ആദ് മി പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമില്ലെന്നും കെജരിവാളിന് അയച്ച കത്തില്‍ ഹസാരെ ആരോപിച്ചു. മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കെജ്‌രിവാള്‍ പിന്നോക്കം പോയെന്നും ഹസാരെ കത്തില്‍ പറയുന്നു. എന്നാല്‍ അന്നാ ഹസാരെയെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിധരിപ്പിച്ചെന്നും പാര്‍ട്ടിയുടെ 92 ശതമാനം സംഭാവനകളും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയാണെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു.

NO COMMENTS

LEAVE A REPLY