തൃശൂരിലെ നടത്തറ, പുത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

138

തൃശൂര്‍: കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി തൂങ്ങി മരിച്ചതില്‍ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തൃശൂരിലെ തൃശൂരിലെ നടത്തറ, പുത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. തൃശൂര്‍ മാന്ദാംമംഗലത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയായ ചേരുംകുഴി സ്വദേശി ബൈജു(40)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ നിന്നുമാണ് ബൈജു രക്ഷപ്പെട്ടതായി ആരോപിക്കപ്പെടുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.