പയ്യന്നൂര്‍ മണ്ഡലത്തില്‍ ബുധനാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

192

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ ബുധനാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പയ്യന്നൂരിലെ ബി.ജെ.പി ഓഫീസിനുനേരെയും ആക്രമണം നടന്നിരുന്നു.