എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

338

കൊച്ചി: പുതുവൈപ്പിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. എറണാകുളം ജില്ലയില്‍ വെല്‍ഫയര്‍ പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വൈപ്പിന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസും, എറണാകുളത്തെ തീരദേശത്ത് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും നാളെ ഹര്‍ത്താല്‍ ആചരിക്കും. സമരക്കാര്‍ക്കെതിരെ അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

NO COMMENTS