തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു

212

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് ശിവസേന അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

NO COMMENTS