തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

1240

തൃശൂര്‍ : ജൂലൈ 30 തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അയ്യപ്പധര്‍മ്മ സേന, ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ സഭ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

NO COMMENTS