വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

258

കൊച്ചി : വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഗൃഹനാഥന്‍ ആത്മഹത്യ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 12 ാം പ്രതിയായിരുന്നു ശ്രീജിത്ത്. മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സ്വമേധയാ കേസെടുത്തിരുന്നു. ആശുപത്രിയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നെരത്തോടെയാണ് മരിച്ചത്.

NO COMMENTS