ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം

186

ചണ്ഡീഗഡ്: ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം.
ജാട്ട് സംവരണ വിഷയങ്ങള്‍ പിന്നോക്ക കമ്മീഷന് മുമ്ബില്‍ വയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. കഴിഞ്ഞ വര്‍ഷമാണ് ഹരിയാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ നിയമഭേദഗതി കൊണ്ടുവന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ജാട്ട് സംവരണം നിലവിലെ രീതിയില്‍ തുടരട്ടെയെന്നാണ് കോടതി വ്യക്തമാക്കിയത്.
2018 മാര്‍ച്ച്‌ 31ന് മുന്‍പായി വിഷയത്തില്‍ പിന്നോക്ക കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.