ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു

285

ഡെറാഡൂണ്‍: ഭരണ വിരുദ്ധ വികാരം വ്യാപകമായി ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ദയനീയ പരാജയം. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് റാവത്തിന്‍റെ ഫലവും എത്തിയത്. ഹര്‍ദ്വാര്‍ റൂറല്‍, കീച്ച്‌ മണ്ഡലങ്ങളില്‍ ജനവിധി തേടിയ റാവത്ത് രണ്ടിടത്തും പരാജയപ്പെട്ടു.
ഹരിദ്വാര്‍ റൂറലില്‍ റാവത്തിനെതിരായി മത്സരിച്ച യതീശ്വര്‍ ആനന്ദ് ആകെ വോട്ടിന്‍റെ 60.13% നേടി. കിച്ചയില്‍ 92 വോട്ടുകള്‍ക്കാണ് റാവത്ത് പരാജയപ്പെട്ടത്. 70 സീറ്റില്‍ 36 സീറ്റുകള്‍ നേടേണ്ടയിടത്ത് 54 സീറ്റുകളില്‍ ബിജെപി മുന്നേറ്റം നടത്തുകയാണ്.

NO COMMENTS

LEAVE A REPLY