പ്രതിഭ ഹരി എംഎല്‍എക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

355

കായംകുളം എം.എല്‍.എ അഡ്വ. പ്രതിഭ ഹരിക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. തകഴി ഏരിയാ കമ്മിറ്റിയാണ് ഘടകത്തില്‍ നിന്നും പ്രതിഭ ഹരിയെ നീക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാത്തതും പാര്‍ട്ടി പരിപാടികളില്‍ നിന്ന് പ്രതിഭ വിട്ടുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.