ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ റജിസ്ട്രേഷന്‍ ആരംഭിക്കുന്നു

140

ആഗസ്റ്റ് നാലിന് രാവിലെ മുതൽ localhaj.haj.gov.sa എന്ന സൈറ്റിലൂടെ ഇഷ്ടമുള്ള വിഭാഗം തിരഞ്ഞെടുത്തു ബുക്കിംഗ് നടത്തുന്നതിന് വിദേശികൾക്കും സ്വദേശികൾക്കും സാധിക്കും. റജിസ്ട്രേഷനുള്ള അവസാന ദിവസം സെപ്റ്റംബർ 8 ആണ്.
തീർത്ഥാടകർക്ക് ലഭിക്കുന്ന സേവനങ്ങളുടെയും മിനായിൽ താമസം ലഭിക്കുന്ന തമ്പുകളിലേക്കു ജംറയിൽനിന്നുള്ള ദൂരത്തിന്‍റെയും അടിസ്ഥാനത്തിൽ വ്യത്യസഥ വിഭാഗങ്ങളായി തിരിച്ചാണ് ഹജ്ജിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
മിനായിലെ മലമുകളിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം ലഭിക്കുന്ന വിഭാഗത്തിനാണ് ഏറ്റവും ഉയർന്ന നിരക്ക്. സേവനങ്ങളുടെയും ജംറയിൽനിന്നു തമ്പുകളിലേക്കുള്ള ദൂരത്തിന്റെയും അടിസ്ഥാനത്തിൽ ജനറൽ വിഭാഗത്തെ ഏതാനം വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഇതിനു പുറമെ കുറഞ്ഞ നിരക്കിൽ ഹജ്ജ് നിർവഹിക്കുന്നതിന് അവസരം നൽകുന്ന വിഭാഗവും ഉണ്ട്.
ഓരോ വിഭാഗത്തിന്‍റെയും നിരക്കുകൾ മന്ത്രാലയം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രാലയം നിശ്ചയിച്ചതിൽ കൂടുതൽ തുക ഹജ്ജ് സർവിസ് കമ്പനികൾക്ക് നൽകുന്നത് നിയമ ലംഘനമാണെന്നും ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു.