ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ രണ്ടു മാസത്തേക്ക് നീട്ടി

205

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ രണ്ടു മാസത്തേക്ക് നീട്ടി. ഹാഫിസിന്റെ മൂന്നുമാസത്തെ വീട്ടുതടങ്കല്‍ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും തടങ്കലിലാക്കാന്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര ഭരണകൂടം തീരുമാനിച്ചത്.
ജമാത്ത്-ഉദ്-ദവയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിന് എതിരാണെന്നും പഞ്ചാബ് അഡീഷണല്‍ ചീഫ് സെക്രട്ടറി അസാം സുലൈമാന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനുവരിയില്‍ ചൗബുര്‍ജിയിലെ ജമാത്ത്- ഉദ്-ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.

NO COMMENTS