ഹാദിയ കേസ് : വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

187

തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്.
ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച്‌ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അംഗീകാരം തേടുമെന്ന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി. സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു. വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചു. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസഫൈന്‍ അറിയിച്ചു.

NO COMMENTS