ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു

228

വൈക്കം: ഹാദിയയെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ അഞ്ച് പെണ്‍കുട്ടികളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഹാദിയയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആലുവ, കണ്ണൂര്‍, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളില്‍ നിന്നുള്ള ഷാനി, ഷബ്ന, സുമയ്യ, അമ്മു തോമസ്, അന്‍ഷ പോള്‍, ഷബ്നയുടെ ഭര്‍ത്താവ് ഫൈസല്‍ ഹസൈനാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഹാദിയയെ കണ്ട് ചില പുസ്തകങ്ങളും സമ്മാനങ്ങളും വസ്ത്രങ്ങളും നല്‍കാനാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഹാദിയയുടെ പിതാവ് ഇതിന് അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വായ്മൂടിക്കെട്ടി പ്രതിഷേധം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

NO COMMENTS