ഹാദിയ കേസിലെ അന്വേഷണ മേല്‍നോട്ടത്തിനില്ലെന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍

191

ന്യൂഡല്‍ഹി: ഹാദിയ കേസിലെ അന്വേഷണ മേല്‍നോട്ടത്തിനില്ലെന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍. കേസിലെ എന്‍ഐഎ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ രവീന്ദ്രനെ സുപ്രീം കോടതിയാണ് നിയോഗിച്ചത്. ജസ്റ്റിസ് രവീന്ദ്രന്‍ പിന്മാറിയ സാഹചര്യത്തില്‍ അന്വേഷണത്തിന് പുതിയ ആളെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിക്കും. അന്വേഷണത്തില്‍നിന്നു പിന്മാറുന്ന കാര്യം സുപ്രീം കോടതിയെ അറിയിച്ചതായും പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു.