ഹാദിയ കേസില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി

312

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും, ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണെന്ന് കോടതി അറിയിച്ചു. അതേസമയം കേസ് പരിഗണിക്കുമ്ബോള്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

NO COMMENTS