ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലേയ്ക്ക് തിരിച്ചു

242

സേലം : ഹാദിയ ഷെഫിന്‍ ജഹാനൊപ്പം മലപ്പുറത്തേയ്ക്ക് തിരിച്ചു. ഇന്ന് വൈകിട്ട് സേലത്തെ കോളജിലെത്തിയ ഷെഫിന്‍ പ്രിന്‍സിപ്പളിനെ കണ്ട് അനുമതി വാങ്ങിയ ശേഷമാണ് ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയോടെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് സൂചന. നാളെ മലപ്പുറത്തുവെച്ച്‌ മാധ്യമങ്ങളെ കണ്ടേക്കുമെന്നും വിവരമുണ്ട്. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

NO COMMENTS