തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്ന് ഹാദിയ

202

കൊച്ചി: തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ മുസ്‌ലിം ആണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണം. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. പില്‍ഗ്രീല്‍ പൊലീസ് ഫോഴ്സിന്റെ കനത്ത സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ ടി.വി പുരത്തെ വീട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം നെടുമ്പാശേരി എയര്‍പോട്ടിലെത്തിയത്.

NO COMMENTS