സംസ്ഥാനത്ത് എച്ച്‌1 എന്‍1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്

423

തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച്‌1 എന്‍1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്. 2017നെ അപേക്ഷിച്ച്‌ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ സംസ്ഥാനത്ത് 1417 എച്ച്‌1 എന്‍1 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. ഇതില്‍ 76 പേര്‍ മരിച്ചു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ ജാഗ്രത പാലിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 23 വരെ 105 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചതിനാലാണ് വൈറസ് ബാധ നിയന്ത്രിക്കാനായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

NO COMMENTS