ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

188

റിയാദ്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മൂന്നു മാസക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയെ തെരഞ്ഞടുത്തു. ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോടിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സൗദി നാഷണല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു അബ്ദുൽ അസീസ് പവിത്രം പ്രസിഡന്‍റ്), നസീർ പുന്നപ്ര (ജനറൽ സെക്രട്ടറി) , ഹരികൃഷ്ണൻ (ട്രഷറർ)

മറ്റു ഭാരവാഹികള്‍ സത്താർ വാദിദേവാസർ, സ്റ്റീഫൻ ചെങ്ങന്നൂർ (വൈസ് പ്രസിഡണ്ട്‌), അലി വയനാട്, അജേഷ് ജിദ്ദ (ജോയിന്‍സെക്രട്ടറി), ഇബ്രാഹിം പട്ടാമ്പി മുഖ്യരക്ഷാധികാരി, ജീവകാരുണ്യ വിഭാഗം ജനറല്‍ കണ്‍വീനര്‍ അയൂബ് കരൂപടന്ന( റിയാദ്) കണ്‍വീനര്‍മാര്‍ ജിഹാൻസ് (ഹൈൽ), റഷീദ് (നജ്റാൻ), ഷാനവാസ് (ജിദ്ദ)

മറ്റു കണ്‍വീനര്‍മാര്‍ ഉസൈൻ വട്ടിയൂർക്കാവ്, ( ഇവന്‍റ്),വിജയകുമാർ ജിദ്ദ (വെല്‍ഫെയര്‍), ഫിറോസ് സാലി മുഹമ്മദ്,( മീഡിയ), നാസർ മദനി, ലത്തീഫ് ഓമശ്ശേരി, അബ്ദുൽ അസീസ് സഖാഫി കണ്ണൂർ (ലീഗൽ), മാത്യു, രാജു പാലക്കാട്, അബ്ദുൽ അസീസ് വിഷ്, മുജീബ് കുറ്റിച്ചിറ ബുറൈദ, സലിം പാവുമ്പാ (ഹെല്‍ത്ത് വിഭാഗം).

എക്സിക്യൂട്ടീവ് അംഗങ്ങളായി വിപിൻ ഭാസ്കർ, അൻസിൽ പാറശാല, സാബു അഫറൽ ബാത്ത്ൻ. കുഞ്ചു സി നായര്‍, മുജീബ് ചിങ്ങോലി, അനില്‍, ഷമീര്‍ കണിയാപുരം, നിഖില്‍ നായര്‍, അശ്വിന്‍ തിരുവനന്തപുരം, ഹാരിസ്, ഷിബിന്‍ പാലച്ചിറ. അടക്കം 33 അംഗ നാഷണല്‍ കമ്മറ്റിയുടെ പ്രഖ്യാപനം ഗൾഫ് മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ നടത്തി.

സൗദി അറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉള്ള ജീവകാരുണ്യ പ്രവർത്തനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെ ഒരുമിച്ച് ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, സൗദി അറേബ്യയിലെ നിയമമനുസരിച്ച് നിയമവശങ്ങൾ നിയമകുരുക്കിൽ പെട്ടവർക്ക് വിവരിച്ചു കൊടുക്കുക അവർക്കുവേണ്ട നിയമസഹായം കൊടുക്കുക,, കൃത്യമായ രേഖകൾ തയ്യാറാക്കി അറബിയിൽ ആക്കി കൊടുക്കുക,, അതിനുള്ള സംവിധാനങ്ങൾ ഗൾഫ് മലയാളി ഫെഡറേഷൻ ലീഗൽ അതോറിറ്റിയും, സാമുഹ്യ പ്രവര്‍ത്തകരുമായി യോചിച്ചു പ്രവര്‍ത്തികുക എന്നതാണ് ജി എം എഫിന്‍റെ പ്രഥമ ലക്ഷ്യങ്ങള്‍ എന്ന് ഗള്‍ഫ്‌ കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട് പറഞ്ഞു.

NO COMMENTS