ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

238

ന്യൂഡല്‍ഹി : ഗുജറാത്തില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും സംസ്ഥാനത്ത് ഒഴിവുള്ള 3 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി കേന്ദ്ര അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്ത് സിങ് രാജ്പുത് എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. 121 അംഗങ്ങളുള്ള ബിജെപിക്ക് അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഉറപ്പിക്കാം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസിന്റെ സഥാനാര്‍ത്ഥി. എം എല്‍ എ മാരുടെ കൊഴിഞ്ഞുപോക്കും ശേഷിച്ച എംഎല്‍എ മാരെ കര്‍ണാടകയിലേക്ക് മാറ്റിയതടക്കം ഏറെ കോളിളക്കം സൃഷ്ടിച്ച തിരഞ്ഞെടുപ്പാണിത്.
ഒരാള്‍ക്ക് ജയിക്കാന്‍ 45 വോട്ടാണ് വേണ്ടത്. 51 അംഗങ്ങളിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണ്. അവസാന നിമിഷം 2 എന്‍സിപി എംഎല്‍എ മാര്‍ കൂറുമാറിയതും കോണ്‍ഗ്രസ് ക്യാമ്ബില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.

NO COMMENTS