ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

142

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. മന്‍സിംഗ് ചൗഹാന്‍, സനബായി ചൗധരി എന്നിവരാണ് ഇന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ഇന്നലെ മൂന്ന് പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബല്‍ബന്ത് സിംഗ് രജ്പുത്, തേജ്ശ്രീ പാട്ടീല്‍, പി.ഐ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. ഇതില്‍ ബല്‍വന്ത് സിംഗ് കോണ്‍ഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്. ഗുജറാത്ത് പ്രതിപക്ഷനേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടിവിട്ടതിന് പിന്നാലെയാണ് ഇവര്‍ രാജിസമര്‍പ്പിച്ചത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ അഞ്ച് പേര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും.