അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ലേബര്‍ ഓഫീസില്‍ അറിയിക്കണം

70

കാസറഗോഡ് : ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും തൊഴിലുടമകളും അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ ലഭ്യമാക്കണം.

9946261737 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് സന്ദേശമായോ asstlabourkhd@gmail.com എന്ന ഇ-മെയില്‍ വിലാസത്തി ലേക്കോ പേര്, വയസ്സ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സംസ്ഥാനം, നിലവില്‍ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് അറിയിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ കിറ്റ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672204602

NO COMMENTS