എറണാകുളത്ത് ഗസ്റ്റ് അധ്യാപക നിയമനം

115

എറണാകുളം : എറണാകുളത്ത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൺസർവേഷനിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരേയും കൺസർവേഷനിൽ പി.ജി. ഡിപ്ലോമയുള്ളവരേയും പരിഗണിക്കും. നെറ്റ്, പിഎച്ച്.ഡി, അധ്യാപന പരിചയം എന്നിവ അഭികാമ്യം.

ശമ്പളം പ്രതിദിനം 1500 രൂപ. പ്രായപരിധി 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

NO COMMENTS