അന്തര്‍ സംസ്ഥാന ചരക്കു ഗതാഗതത്തിന് ഇ-വേ ബില്‍ നിര്‍ബന്ധം ; ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചു

186

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ചരക്കു ഗതാഗതത്തിന് 2018 ജൂണ്‍ ഒന്നു മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തിന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന 24-ാമത് ജി.എസ്.ടി കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. ജനുവരി 15 മുതല്‍ തീരുമാനം പരീക്ഷണാര്‍ഥം നടപ്പിലാക്കും. 50,000 രൂപയിലേറെ വില വരുന്ന ചരക്കുകള്‍ക്ക് ഇ-വേ ബില്‍ ആവശ്യമാണ്. എന്നാല്‍ ഒരു സംസ്ഥാനത്തില്‍ തന്നെ 10 കിലോമീറ്ററിനുള്ളിലാണ് ചരക്ക് നീക്കമെങ്കില്‍ ജി.എസ്.ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ജി.എസ്.ടി നിലവില്‍ വന്നതോടെ ചരക്കു ഗതാഗതത്തിന് ഇലക്‌ട്രോണിക് വേ ബില്‍ ആവശ്യമാണ്. ജി.എസ്.ടി നെറ്റ്വര്‍ക്കിന്റെ പൊതു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരു ഇ-വേ ബില്‍ നമ്ബര്‍ ലഭിക്കും.
ഇത് വിതരണക്കാരനും വാങ്ങുന്നയാള്‍ക്കും ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിലും സൂക്ഷിക്കണം.

NO COMMENTS